Site iconSite icon Janayugom Online

കല്‍പ്പാത്തിയില്‍ ദേവരഥങ്ങള്‍ സംഗമിച്ചു

kalpathykalpathy

കാശിയില്‍ പാതി കല്‍പ്പാത്തി എന്ന് പ്രസിദ്ധമായ കല്‍പ്പാത്തിയിലെ അഗ്രഹാര വീഥികളില്‍ വൈകിട്ട് ദേവരഥങ്ങള്‍ സംഗമിച്ചു. തേരുമുട്ടിയില്‍ ദേവരഥങ്ങള്‍ സംഗമിക്കുന്ന മനോഹര ദൃശ്യം കാണാന്‍ ആയിരങ്ങളാണ് എത്തിച്ചേര്‍ന്നത്.

വിശാലാക്ഷീസമേത വിശ്വനാഥസ്വാമിയുടെയും പരിവാരദേവതകളായ ഗണപതി, സുബ്രഹ്മണ്യന്‍ എന്നിരുടെ തേരുകള്‍ കഴിഞ്ഞ തിങ്കളാഴ്ച അഗ്രഹാര വീഥിയിലൂടെ ആരംഭിച്ച പ്രയാണത്തില്‍ ചൊവ്വാഴ്ച മന്തക്കര മഹാഗണപതിക്ഷേത്രത്തിലെ രഥവും അണിനിരന്നു. സമാപന ദിവസമായ പഴയ കല്‍പ്പാത്തി ലക്ഷ്മീനാരായണ പെരുമാളുടെയും ചാത്തപുരം പ്രസന്ന മഹാഗണപതിയുടെയും രഥങ്ങള്‍ അഗ്രഹാര പ്രദക്ഷിണം പൂര്‍ത്തിയാക്കിയ ശേഷമാണ് ആറു ദേവ രഥങ്ങളും സൂര്യാസ്തമയത്തോടെ തേരുമുട്ടിയില്‍ സംഗമിച്ചത്. പത്തു ദിവസം നീണ്ടു നിന്ന രഥോത്സവം നാളെ പുലര്‍ച്ചെ കൊടിയിറങ്ങുന്നതോടെ സമാപിക്കും.

എല്ലാ വര്‍ഷവും തുലാം 28, 29, 30 തീയതികളില്‍ നടക്കുന്ന രഥപ്രയാണം ദര്‍ശിക്കാന്‍ കല്‍പ്പാത്തിയിലെയും പരിസര ഗ്രാമങ്ങളിലെയും മാത്രമല്ല, സംസ്ഥാനത്തിനകത്തും പുറത്തും നിന്ന് ആളുകള്‍ എത്തിച്ചേരും. ആദ്യത്തെ തമിഴ് ബ്രാഹ്‌മണ കുടിയേറ്റ സ്ഥലങ്ങളില്‍ ഒന്നാണ് കല്‍പ്പാത്തി.

Eng­lish Sum­ma­ry: Kalpa­thy festival

You may also like this video

Exit mobile version