Site icon Janayugom Online

കമല്‍ഹാസന്‍ ഡിഎംകെ സഖ്യത്തില്‍; ലോക്സഭയിലേക്ക് മത്സരിക്കില്ല

പ്രമുഖ നടന്‍ കമലഹാസന്‍ നയിക്കുന്ന നീതി മയ്യംഡിഎംകെ-കോണ്‍ഗ്രസ് ഇടത് സഖ്യത്തിന്റെ ഭാഗമാകും. ദിവസങ്ങളോളം നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് സഖ്യത്തില്‍ ചേരുന്നത് സംബന്ധിച്ച കാര്യത്തില്‍ ധാരണയായത്.കമല്‍ഹാസന്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുണ്ടാകില്ലന്നതാണ് ശ്രദ്ധേയം രാജ്യത്തിന്റെ ക്ഷേമത്തിന് വേണ്ടിയാണ് താന്‍ ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യത്തില്‍ ചേര്‍ന്നതെന്നായിരുന്നു കമല്‍ഹാസന്റെ പ്രതികരണംഞാൻ മത്സരിക്കില്ല, രാജ്യത്തിനുവേണ്ടിയാണ് ഞാൻ ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യത്തിൽ ചേർന്നത്, ഒരു സ്ഥാനത്തിനും വേണ്ടിയല്ല, കമൽഹാസൻ പറഞ്ഞു.

സഖ്യത്തിന് എന്റെ പൂർണ പിന്തുണ അറിയിക്കുന്നു, ചെന്നൈയിലെ ഡി എം കെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ മുഖ്യമന്ത്രിയും ഡി എം കെ നേതാവുമായ എം കെ സ്റ്റാലിനെ കണ്ട ശേഷം കമല്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ 39 ലോക്‌സഭാ സീറ്റുകളിലും പുതുച്ചേരിയിലെ ഏക സീറ്റിലും കമല്‍ ഹാസന്‍ സഖ്യത്തിന് വേണ്ടി പ്രചരണം നടത്തും.ലോക്സഭ തിരഞ്ഞെടുപ്പില്‍ സഖ്യത്തിന്റെ ഭാഗമായി മൂന്ന് സീറ്റുകള്‍ വേണമെന്നായിരുന്നു മക്കള്‍ നീതി മയ്യത്തിന്റെ ആവശ്യം. മൂന്ന് ഇല്ലെങ്കിലും പാർട്ടിയുടെ ടോർച്ച് ചിഹ്നത്തിൽ കോയമ്പത്തൂരില്‍ നിന്നും മത്സരിക്കാനായിരുന്നു കമല്‍ഹാസന്റെ ആഗ്രഹം. എന്നാല്‍ കോയമ്പത്തൂർ സിപിഐ(എം)ന്റെ സിറ്റിങ് സീറ്റായത് കമലിന്റെ പ്രതീക്ഷകള്‍ക്ക് വിലങ്ങുതടിയായി.

2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നിരയ്ക്ക് ഏറ്റവും കൂടുതല്‍ സീറ്റ് നേടാന്‍ സാധിച്ച സംസ്ഥാനമായിരുന്നു തമിഴ്നാട്. സംസ്ഥാനത്ത് ആകേയുള്ള 39 സീറ്റുകളില്‍ 38 സീറ്റുകളായിരുന്നു ഡി എം കെ നയിക്കുന്ന സഖ്യം നേടിയത്. ഡി എം കെ 20, കോണ്‍ഗ്രസ് 8, സി പി എം 2, സി പി ഐ 2, വി സി കെ 2, മുസ്ലീം ലീഗ് 1, ഐ ജെ കെ 1, കെ എം ഡി കെ, എം ഡി എം കെ 1 എന്നിങ്ങനെയായിരുന്നു വിജയിച്ച പാർട്ടികളുടെ കക്ഷി നില. തേനയില്‍ മാത്രമായിരുന്നു സഖ്യത്തിന്റെ പരാജയം.

Eng­lish Summary:
Kamal Haasan in DMK alliance; Will not con­test for Lok Sabha

You may also like this video:

Exit mobile version