Site iconSite icon Janayugom Online

കരൂര്‍ സന്ദര്‍ശിച്ച് കമല്‍ ഹാസന്‍; ദുരിതബാധിതർക്ക് സഹായം ഉറപ്പാക്കണമെന്ന് ആവശ്യം

കരൂരിൽ അടുത്തിടെയുണ്ടായ അപകടം നടന്ന പ്രദേശം മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസൻ എം പി സന്ദർശിച്ചു. അപകടത്തിന് ശേഷം ആദ്യമായാണ് കമൽ ഹാസൻ സ്ഥലം സന്ദർശിക്കുന്നത്. പ്രദേശത്തെത്തിയ അദ്ദേഹം പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ ആശുപത്രിയിലെത്തി കാണുകയും വിവരങ്ങൾ തിരക്കുകയും ചെയ്തു. ദുരന്തത്തിന് ശേഷം, അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർക്ക് ഉചിതമായ ചികിത്സയും ബാധിതർക്ക് അർഹമായ ആശ്വാസവും ഉറപ്പാക്കാൻ തമിഴ്‌നാട് സർക്കാരിനോട് അഭ്യർത്ഥിക്കുമെന്ന് കമൽ ഹാസൻ പ്രതികരിച്ചിരുന്നു.

Exit mobile version