Site iconSite icon Janayugom Online

കമൽഹാസന്റെ കളത്തൂർ കണ്ണമ്മയിലൂടെ സിനിമയിലേക്ക്; തമിഴ് നടി ബിന്ദു ഘോഷ് അന്തരിച്ചു

തമിഴ്, തെലുങ്ക് നടി ബിന്ദു ഘോഷ് (76) അന്തരിച്ചു. കമൽഹാസൻ ആദ്യമായി അഭിനയിച്ച കളത്തൂർ കണ്ണമ്മയിൽ ബാലതാരമായാണു സിനിമാ രംഗത്തേക്കു പ്രവേശിച്ചത്. നർത്തകിയായ ബിന്ദു ഘോഷ് ഗംഗൈ അമരൻ സംവിധാനം ചെയ്ത ‘കോഴി കൂവുത്’ എന്ന സിനിമയിലാണ് ആദ്യമായി മുതിർന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. 

രജനീകാന്ത്, പ്രഭു, വിജയകാന്ത്, ഗൗണ്ടമണി തുടങ്ങിയവർക്കൊപ്പം ഒട്ടേറെ സിനിമകളിൽ അഭിനയിച്ചു. ഹാസ്യ വേഷങ്ങളാണു കൂടുതലും ചെയ്തത്. സിനിമയിൽ അവസരങ്ങൾ നഷ്ടമായതിനു പിന്നാലെ വലിയ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു. സംസ്കാരം നടത്തി.

Exit mobile version