Site iconSite icon Janayugom Online

മധ്യപ്രദേശില്‍ സര്‍ക്കാര്‍ വാഗ്ധാനങ്ങള്‍ പ്രഖ്യാപനത്തില്‍ മാത്രമെന്ന് കമല്‍നാഥ്

മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ മാത്രം നടത്തുകയാണെന്നു കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് അഭിപ്രായപ്പെട്ടു . അദ്ദേഹം ഇതുവരെയായി 22,000ത്തിലധികം പ്രഖ്യാപനങ്ങളാണ് നടത്തിയത്. 

നവംബര്‍ 17നാണ് മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് .ഡിസംബര്‍ 3ന് വോട്ടെണ്ണല്‍ നടക്കും സിയോനി മണ്ഡലത്തില്‍ ആനന്ദ് പഞ്ജവാണിക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കും. ബിജെപി എംഎല്‍എ ദിനേഷ് റായിക്കെതിരെയാണ് പഞ്ചവാണി മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ മുഖ്യമന്ത്രി വാഗ്ധാനങ്ങള്‍ നല്‍കികൊണ്ടേയിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. 

നദിയില്ലാത്തടത്ത് പാലം പണിയുമെന്നാണ് അദ്ദേഹം വാഗ്ധാനം ചെയ്യുന്നത്. വിലക്കയറ്റം,തൊഴിലില്ലായ്മയും അഴിമതിയുമാണ് ബിജെപി മുഖമുദ്രയാക്കിയിരിക്കുന്നത് കമല്‍നാഥ് കുറ്റപ്പെടുത്തി.50 ഏക്കർ ഭൂമിയുള്ളവർക്ക് പോലും 50 ശതമാനം കമ്മീഷൻ നൽകിയാൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (ബിപിഎൽ) കാർഡ് എളുപ്പത്തിൽ ലഭിക്കും, അദ്ദേഹം അവകാശപ്പെട്ടു.

Eng­lish Summary:
Kamal Nath that gov­ern­ment promis­es in Mad­hya Pradesh are only in announcements

You may also like this video:

Exit mobile version