Site iconSite icon Janayugom Online

എല്ലാ അഭിപ്രായ വ്യത്യാസങ്ങളും പരിഹരിച്ച് മോഡിക്കെതിരെ അണിനിരക്കുമെന്ന് കമല്‍നാഥ്

പ്രതിപക്ഷ സഖ്യമായ ഇന്ത്യ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും പരിഹരിച്ച് മോഡിക്കെതിരെ അണിനിരക്കുമെന്ന് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും, കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റുമായ കമല്‍ നാഥ് . ഇന്ത്യയുടെ മുദ്രാവാക്യം തന്നെ ആരും ആകാം. പക്ഷെ മോഡിയല്ല എന്നതാണെന്നും അദ്ദേഹം പറഞ്ഞു.

എന്‍ഡിടിവിയുടെ മധ്യപ്രദേശ് ‑ഛത്തീസ്ഗഡ് ചാനല്‍ ലോഞ്ച് ചെയ്ത് സംസാരിക്കുകയായിരുന്നു കമല്‍നാഥ്.പ്രതിപക്ഷ സഖ്യത്തിലെ ഭിന്നതകള്‍ പരിഹരിക്കപ്പെടും. വരാന്‍ പോകുന്ന 2024ലെ തെരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യും. ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സായ ഇന്ത്യക്ക് 2024ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വീണ്ടും അധികാരത്തില്‍ വരുന്നതില്‍ നിന്ന് തടയാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു കമല്‍നാഥ് അഭിപ്രായപ്പെട്ടു .

മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രഖ്യാപിച്ച പദ്ധതികളെ രൂക്ഷമായി വിമര്‍ശിച്ച കമല്‍ നാഥ് വാക്കല്ല പ്രവര്‍ത്തിയാണ് വലുതെന്നും പറഞ്ഞു.സഹോദരിമാരെയും കര്‍ഷകരെയും 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം ഓര്‍മിക്കുന്നത്. തെരഞ്ഞെടുപ്പിന് അഞ്ച് മാസം മാത്രമുള്ളപ്പോള്‍ എന്തിനാണ് ഇത്തരത്തിലൊരു പ്രഖ്യാപനം അവര്‍ നടത്തിയത് 18 വര്‍ഷത്തെ അദ്ദേഹത്തിന്റെ കുറ്റങ്ങള്‍ കഴുകാനാണ് അദ്ദേഹം ശ്രമിക്കുന്നത്.കമല്‍നാഥ് അഭിപ്രായപ്പെട്ടു

Eng­lish Summary: 

Kamal Nath will resolve all dif­fer­ences of opin­ion and ral­ly against Modi

You may also like this video:

Exit mobile version