സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ ബഹ്റൈൻ നവകേരള കേന്ദ്ര എക്സി. യോഗം അനുശോചനം രേഖപ്പെടുത്തി. ഇടത് പക്ഷ മതേതര മൂല്യങ്ങൾ ഉയർത്തി പിടിക്കുന്നതിലും ഐക്യം നിലനിർത്തുന്നതിലും മുഖ്യ പങ്ക് വഹിച്ച അദ്ദേഹം വിദ്യാർത്ഥി യുവജനപ്രസ്ഥാനത്തിലൂടെയാണ് പൊതു രംഗത്ത് വരുന്നത്. എ.ഐ എസ് എഫിന്റെ സംസ്ഥാന സെക്രട്ടറി എ.ഐ വൈ എഫ് ദേശീയ പ്രസിഡന്റ് എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചിട്ടുണ്ട്.
എ.ഐ ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന കാലത്ത് അസംഘടിത മേഘലയിലെ തൊഴിലാളികളെ സംഘടിതരാക്കുകയും അവരുടെ മുന്നണി പോരാളിയായി മാറുകയും ചെയ്തിട്ടുണ്ട്. രണ്ടു പ്രാവശ്യം കോട്ടയം ജില്ലയിലെ വാഴൂരിനെ പ്രതിനിധീകരിച്ച് നിയമ സഭയിൽ എത്തിയ അദ്ദേഹം മികച്ച സമാജികനെന്ന് തെളിയിച്ചിട്ടുണ്ട്. അദ്ദഹത്തിന്റെ വിയോഗം കേരളത്തിന്റെ പൊതു സമൂഹത്തിന് തീരാ നഷ്ടമാണെന്നും യോഗം വിലയിരുത്തി.