Site iconSite icon Janayugom Online

അനുശോചന യോഗം സംഘടിപ്പിച്ചു

anusochanayogamanusochanayogam

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അനിഷേധ്യ നേതാവുമായിരുന്ന സഖാവ് കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ അബുദാബി കേരള സോഷ്യൽ സെന്ററിന്റയും യുവകലാസാഹിതി അബുദാബിയുടെയും സംയുക്താഭിമുഖ്യത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. യുവകലാസാഹിതി പ്രസിഡന്റ് ശങ്കർ ആർ സ്വാഗതം ആശംസിച്ച യോഗത്തിൽ കെഎസ്‌സി പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. ഐഎസ്‌സി ആക്റ്റിംഗ് പ്രസിഡന്റ് രജി ഉലഹന്നാൻ , കെഎസ്‌സി ആക്റ്റിംഗ് സെക്രട്ടറി അഭിലാഷ് തറയിൽ, കെഎസ്‌സി വൈസ്പ്രസിഡന്റ് റോയ് വർഗ്ഗീസ്, ശക്തി പ്രസിഡൻ്റ് ടി കെ മനോജ്, ചന്ദ്രശേഖരൻ, സുനിൽ ബാഹുലേയൻ, വൈശാഖ് അന്തിക്കാട് , രഞ്ജിത് പരിയാരം എന്നിവർ അനുശോചനം അർപ്പിച്ച് സംസാരിച്ചു.

Exit mobile version