പ്രമുഖ കൃഷി ശാസ്ത്രജ്ഞന്‍ എം എസ് സ്വാമിനാഥന്റെ നിര്യാണത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അനുശോചിച്ചു. രാജ്യത്തെയെന്ന് മാത്രമല്ല ലോകത്തു തന്നെ വിഖ്യാതനായ പ്രമുഖ കൃഷി ശാസ്ത്രജ്ഞനും ഹരിത വിപ്ലവത്തിന്റെ ഉപജ്ഞാതാവുമായ എം എസ് സ്വാമിനാഥൻ കാർഷിക രംഗത്ത് അനന്യമായ സംഭാവനകളാണ് നൽകിയിട്ടുള്ളത്.
കൃഷിയെ ശാസ്ത്രീയ രീതിയിൽ പുനഃസംഘടിപ്പിക്കുന്നതിനും ആധുനികവൽക്കരിക്കുന്നതിനും പരിസ്ഥിതിക്കിണങ്ങുന്നതുമായ അത്യുല്പാദനവിത്തുകൾ വികസിപ്പിച്ചെടുക്കുന്നതിനും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ടാണ് രാജ്യത്തെ ഭക്ഷ്യോല്പാദനം ഗണ്യമായി വർധിച്ചത്.
എം എസ് സ്വാമിനാഥനെ കാർഷിക രംഗത്തെയും കർഷകരെയും കുറിച്ച് പഠിക്കുന്നതിന് കമ്മിഷനായി ഒന്നാം യുപിഎ കേന്ദ്ര സർക്കാർ തീരുമാനിക്കുകയായിരുന്നു. എം എസ് സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് കർഷകരുടെ മാഗ്നാ കാർട്ട എന്നാണറിയപ്പെടുന്നത്. കേരളത്തിനോട് എപ്പോഴും കരുതലും ശ്രദ്ധയും അദ്ദേഹം പുലർത്തിയിരുന്നുവെന്നും കാനം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
English Summary: Kanam Rajendran condoled the demise of M S Swaminathan
You may also like this video