എഐടിയുസി കോട്ടയം ജില്ലാ കൗൺസിൽ ഓഫിസായ കാനം രാജേന്ദ്രൻ സ്മാരകം ഉദ്ഘാടനം ഇന്ന്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന വാഴൂർ സോമന്റെ നിര്യാണത്തെ തുടർന്ന് ഇന്ന് നടത്താനിരുന്ന പൊതുസമ്മേളനം ഒഴിവാക്കിയിട്ടുണ്ട്.
എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, സിപിഐ സംസ്ഥാന എക്സിക്യുട്ടീവംഗം ആര്‍ രാജേന്ദ്രൻ, എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് സി കെ ശശിധരൻ, സംസ്ഥാന സെക്രട്ടറി അഡ്വ. വി ബി ബിനു, മദ്യവ്യവസായ തൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി ആർ സുശീലൻ, ചെത്തുതൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി ടി എൻ രമേശൻ, ബികെഎംയു ദേശീയ സെക്രട്ടറി പി കെ കൃഷ്ണൻ, സംസ്ഥാന സെക്രട്ടറി ജോൺ വി ജോസഫ്, എഐടിയുസി ജില്ലാ സെക്രട്ടറി അഡ്വ. വി കെ സന്തോഷ് കുമാർ, പ്രസിഡന്റ് ഒ പി എ സലാം, സി കെ ആശ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ തുടങ്ങിയവർ സംസാരിക്കും.

