മിനിലോറിയും ഇന്നോവ കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ യാത്രികരായ സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭാര്യക്കും മകനും പരിക്ക്. അപകടത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ കാനത്തിന്റെ ഭാര്യ വനജ രാജേന്ദ്രന്‍ (65), കഴുത്തിന് പരിക്കേറ്റ മകന്‍ സന്ദീപ് (42) ഡ്രൈവര്‍ ഷഹിന്‍ എന്നിവരെ എറണാകുളം വെല്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം വിദഗ്ധ ചികിത്സയ്ക്കായി ഇടപ്പള്ളി അമൃത അശുപത്രിയിലേക്ക് മാറ്റി. കോട്ടയത്തു നിന്നും അമൃത ആശുപത്രിയിലേക്ക് പോകുന്നതിനിടെ തലയോലപ്പറമ്പ് വടകര തോട്ടം ജങ്ഷന് സമീപം ഇന്ന് വൈകിട്ട് 4.30നായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തില്‍ ഇന്നോവയുടെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. സംഭവത്തെ തുടര്‍ന്ന് തലയോലപ്പറമ്പ് എറണാകുളം റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
കാറപകടത്തിൽ കാനം രാജേന്ദ്രന്റെ ഭാര്യക്കും മകനും പരിക്ക്

