Site iconSite icon Janayugom Online

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; ഭാസുരാംഗന് നെഞ്ചുവേദന, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരത്തെ കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായ മുൻ ബാങ്ക് പ്രസിഡന്റ് ഭാസുരാംഗനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടർന്നാണ് എറണാകുളം ജനറൽ ആശുപത്രിയിൽ ഭാസുരാംഗനെ പ്രവേശിപ്പിച്ചത്. പ്രതിഭാഗം ഭാസുരാംഗന്റെ ആരോഗ്യപ്രശ്നങ്ങൾ കോടതിയെ അറിയിച്ചിരുന്നു. പ്രതിക്ക് ശാരീരിക അവശതകൾ ഉണ്ടെങ്കിൽ ജയിൽ സൂപ്രണ്ടിനോട് ചികിത്സ ഉറപ്പാക്കണമെന്ന് നിർദേശിച്ചാണ് ഭാസുരാംഗനെ കോടതി റിമാൻഡ് ചെയ്തത്.

ഇതിനിടെ, ഭാസുരാംഗന്റെ തിരുവനന്തപുരം മാറനെല്ലൂരിലെ വീട്ടിൽ ഇ‍ഡി പരിശോധന തുടങ്ങി.   ഉച്ചയോടെയാണ് വീട്ടിൽ പരിശോധന ആരംഭിച്ചത്. നേരത്തെ പരിശോധന പൂർത്തിയാക്കി ഈ വീട് ഇഡി സീൽ ചെയ്തിരുന്നു.

Eng­lish Sum­ma­ry: kan­dala bank fraud case; accused bha­sur­an­gan was admit­ted to the hospital
You may also like this video

Exit mobile version