Site iconSite icon Janayugom Online

കണ്ടല സര്‍വീസ് സഹകരണ ബാങ്ക് കേസ്; എന്‍ ഭാസുരാംഗനെ പുറത്താക്കി

കണ്ടല സര്‍വീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ഗൗരവമായ ആക്ഷേപങ്ങളുടെ പശ്ചാത്തലത്തില്‍ ബാങ്ക് മുന്‍ പ്രസിഡന്റ് എന്‍ ഭാസുരാംഗനെ സിപിഐയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചതായി ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ അറിയിച്ചു. 

ഇതിന് പുറമേ കേരള സഹകരണ വേദിയുടെ എല്ലാ ചുമതലകളിൽ നിന്നും ഒഴിവാക്കുകയും അംഗത്വത്തിൽ നിന്നും പുറത്താക്കുകയും ചെയ്തിട്ടുണ്ട്. സംഘടനയ്ക്ക് അപകീർത്തിയുണ്ടാക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളുണ്ടായതിനാലാണ് അച്ചടക്ക നടപടി സ്വീകരിച്ചിട്ടുള്ളതെന്ന് കേരള സഹകരണ വേദി സംസ്ഥാന പ്രസിഡന്റ് കെ ആർ ചന്ദ്രമോഹനനും ജനറൽ സെക്രട്ടറി കെ ജി ശിവാനന്ദനും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
മിൽമ തിരുവനന്തപുരം മേഖലാ യൂണിയന്‍ അഡ്മിനിസ്ട്രേറ്റീവ് കൺവീനർ സ്ഥാനത്തു നിന്ന് ഭാസുരാംഗനെ നീക്കിയതായി മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. 

Eng­lish Summary:Kandala Ser­vice Coop­er­a­tive Bank Case; N Bha­sur­an­gan was dismissed
You may also like this video

Exit mobile version