Site iconSite icon Janayugom Online

കങ്കണ റൗട്ടിനെ മര്‍ദ്ദിച്ച സംഭവം; അന്വേഷണ സംഘത്തെ നിയോഗിച്ചു

നടിയും ബിജെപി എംപിയുമായ കങ്കണ റൗട്ടിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥ തല്ലിയ കേസില്‍ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. മോഹള്ളി പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് സംഘത്തെനിയോഗിച്ചത്. കര്‍ഷക സമരത്തെ മോശമായി വ്യാഖ്യാനിച്ചെന്ന് ചൂണ്ടിക്കാട്ടി വ്യാഴാഴ്ചയാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥവിമാനത്താവളത്തില്‍ വച്ച് കങ്കണയെ തല്ലിയത്. 

സെൻട്രല്‍ ഇന്റസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിന്റെ പരാതിയില്‍ ഇന്ത്യൻശിക്ഷാ നിയമം 323, 341 എന്നീ വകുപ്പുകള്‍ പ്രകാരം പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ കേസെടുക്കുകയായിരുന്നു.വിഷയത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്നും ഉടൻ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും പൊലീസ് സൂപ്രണ്ട് ഹർബീർ സിങ് അത്വാൾ പറഞ്ഞു. അതേസമയം, കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍ മോഹള്ളിയില്‍ മാര്‍ച്ച് നടത്തിയിരുന്നു. സംയുക്ത കിസാൻ മോര്‍ച്ച, കിസാൻ മസ്ദൂര്‍ മോര്‍ച്ച എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.

Eng­lish Summary:Kangana Raut’s beat­ing inci­dent; An inves­ti­ga­tion team was appointed
You may also like this video

Exit mobile version