ഇ കൊമേഴ്സ് പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന ബഹുമുഖ ഉല്പന്ന വിതരണ ശൃംഖലയായ കങ്കാരൂ കാർഗോ 2022 ജനുവരി ഒന്നു മുതൽ കേരളത്തിലും പ്രവർത്തനം ആരംഭിക്കുന്നു. ആദ്യ ഘട്ടത്തിൽ തന്നെ കേരളത്തിലെ 72 താലൂക്കുകളിലും സേവനം ലഭ്യമാക്കുവാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
25,000 പോസ്റ്റ് ഓഫീസ് പരിധികളിൽ ഉപഭോക്താക്കൾക്ക് നേരിട്ട് ബ്രാൻഡുകൾക്കും കമ്പനികൾക്കും പരസ്പരം ഉല്പന്നങ്ങൾ കൈമാറാൻ സാധിക്കുമെന്ന് മുഖ്യ വികസന ചുമതല വഹിക്കുന്ന പി.എൻ. ഗുണദീപ് പറഞ്ഞു. ലഘു സൂക്ഷിപ്പുകേന്ദ്രങ്ങളുടെ വിപുലമായ ശൃംഖലയിലൂടെ ഉപഭോക്താക്കൾ ഓർഡർ ചെയ്യുന്ന അതേ ദിവസം തന്നെ ഉല്പന്നങ്ങൾ വീട്ടുപടിക്കൽ എത്തിക്കുകയും 15 ദിവസം വരെ സൗജന്യമായി സാധനങ്ങൾ സൂക്ഷിക്കുകയും ചെയ്യാവുന്ന സംവിധാനമാണ് കങ്കാരൂ കാർഗോ ഒരുക്കിയിട്ടുള്ളത്. നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ ചരക്കു ശേഖരണവും വിതരണവും നിർവഹിക്കുന്നതിലൂടെ ഒട്ടും താമസം കൂടാതെ തന്നെ ഉല്പന്നങ്ങൾ ആളുകളിൽ എത്തിക്കാനാവുമെന്ന് പി.എൻ. ഗുണദീപ് വ്യക്തമാക്കി.
english ummary; Kangaroo Cargo, will be launched in Kerala
you may also like this video;