Site iconSite icon Janayugom Online

കണിയാപുരം രാമചന്ദ്രന്റെ ഓര്‍മ്മ ദിനം; കാനം രാജേന്ദ്രന്‍ അനുസ്മരിക്കുന്നു

കണിയാപുരം രാമചന്ദ്രന്റെ ചരമവാര്‍ഷിക ദിനമായ ഇന്ന് കാനം രാജേന്ദ്രന്‍ അനുസ്മരിക്കുന്നു. പ്രഭാഷണ കലയിലെ അത്ഭുത പ്രതിഭാസം സഖാവ് കണിയാപുരം രാമചന്ദ്രന്‍ കമ്മ്യൂണിസ്റ്റ്‌ നേതാവ്, യുവജന — വിദ്യാർത്ഥി നേതാവ്, സാമൂഹ്യ ‑സാംസ്കാരിക മേഖലയിലെ നിറ സാന്നിധ്യം, പ്രഗൽഭനായ പ്രാസംഗികൻ, തിരക്കഥാകൃത്തു, നാടക രചയിതാവ്, സിനിമ‑നാടക ഗാന രചയിതാവ്, നാടക സംവിധായകൻ, കവി, എഴുത്തുകാരൻ, പ്രഭാഷകൻ, പരിഭാഷകൻ, പത്രാധിപർ, നിയമസഭാ സാമാജികൻ, കോളമിസ്റ്റ് എന്നിങ്ങനെ കണിയാപുരത്തെ കുറിച്ചുള്ള വിശേഷണങ്ങൾ അവസാനിക്കുന്നില്ല. ജനയുഗം എഡിറ്റോറിയൽ ബോർഡ്‌ അംഗം, ജനയുഗം വാരികയുടെ പത്രാധിപർ, നിരവധി പത്രങ്ങളുടെയും, ആനുകാലികങ്ങളുടെയും സ്ഥിരം പംക്തി കൈകാര്യം ചെയ്ത വ്യക്തി.

ഭഗവാൻ കാലുമാറുന്നു എന്ന കെ പി ഏ സിയുടെ നാടകം കണിയാപുരത്തിന്റെ നാടക രചനാ പ്രാഗൽഭ്യത്തിന് തെളിവാണ്.
യുവജന‑വിദ്യാർത്ഥി സമര ചരിത്രത്തിൽ പുതിയ അദ്ധ്യായം എഴുതി ചേർത്ത തൊഴിൽ അല്ലെങ്കിൽ ജയിൽ എന്ന മുദ്രാവാക്യം സിനിമ ആക്കി മാറ്റിയതിലും കണിയാപുരത്തിന്റെ കരങ്ങൾ ഉണ്ട്‌. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന കണിയാപുരം വിദ്യാർത്ഥി-യുവജന നേതൃത്വം ഏറ്റെടുത്തു പ്രവർത്തിച്ചു. അഖിലേന്ത്യാ യുവജന ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ ആയി പ്രവർത്തിച്ചു.
സി പി ഐയുടെ ദേശീയ കൌൺസിൽ, സംസ്ഥാന കൌൺസിൽ അംഗം ആയി പ്രവർത്തിച്ചു.
പാർട്ടി വിദ്യാഭ്യാസ രംഗത്തും സജീവ സാന്നിധ്യം ആയിരുന്നു അദ്ദേഹം.

സഖാവ് കണിയാപുരത്തിന്റെ രാഷ്ട്രീയം — സാംസ്കാരിക ലേഖനങ്ങൾക്കായി സംസ്ഥാന, ദേശീയ രാഷ്ട്രീയ രംഗം കാതോർത്തിരുന്ന കാലം ഉണ്ടായിരുന്നു. പാർട്ടി സഖാക്കളെ ആശയപരമായി ആയുധമണിയിക്കുന്നതിൽ സഖാവ് കണിയാപുരം വഹിച്ച പങ്ക് ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് കാനം പറഞ്ഞു.

Eng­lish Summary:Kaniyapuram Ramachan­dran Memo­r­i­al Day; Kanam Rajen­dran recalls
You may also like this video

Exit mobile version