Site iconSite icon Janayugom Online

കന്നഡ ബിഗ് ബോസ് സ്റ്റുഡിയോ അടച്ചുപൂട്ടാനുള്ള നിർദേശം പിൻവലിച്ചു; ഡി കെ ശിവകുമാറിന് നന്ദി പറഞ്ഞ് കിച്ചാ സുദീപ്

കന്നഡ റിയാലിറ്റി ഷോയായ ബിഗ് ബോസ് കന്നഡ ചിത്രീകരിക്കുന്ന സ്റ്റുഡിയോ അടച്ചുപൂട്ടാനുള്ള നിർദേശം പിൻവലിക്കാൻ ഇടപെട്ട ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് നന്ദി അറിയിച്ച് കന്നഡ സൂപ്പർ താരവും ഷോയുടെ അവതാരകനുമായ കിച്ചാ സുദീപ്. ബംഗളൂരുവിലെ ബിഡദിയിൽ സ്ഥിതിചെയ്യുന്ന അമ്യൂസ്‌മെന്റ് പാർക്കിൽ സജ്ജമാക്കിയ വേൽസ് സ്റ്റുഡിയോ അടച്ചുപൂട്ടാനായിരുന്നു കർണാടക മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിട്ടിരുന്നത്. ഇതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായത്.
തന്റെ ഔദ്യോഗിക ‘എക്സ്’ അക്കൗണ്ടിലൂടെ കിച്ചാ സുദീപ് ഡി കെ ശിവകുമാറിന് നന്ദി അറിയിച്ചു. ബിഗ് ബോസ് കന്നഡ ഷോയുടെ സംഘാടകർ ജല, വായു മലിനീകരണ മാനദണ്ഡങ്ങൾ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മലിനീകരണ നിയന്ത്രണ ബോർഡ് സ്റ്റുഡിയോ അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. 

Exit mobile version