Site iconSite icon Janayugom Online

ക​ണ്ണൂ​ർ ബോം​ബേ​റ്: മു​ഖ്യ​പ്ര​തി കീഴടങ്ങി

കണ്ണൂര്‍ തോ​ട്ട​ട​യി​ൽ വി​വാ​ഹ​സം​ഘ​ത്തി​നു നേ​രേ​യു​ണ്ടാ​യ ബോം​ബേ​റി​ൽ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ മു​ഖ്യ​പ്ര​തി കീ​ഴ​ട​ങ്ങി. ഏ​ച്ചൂ​ർ സ്വ​ദേ​ശി മി​ഥു​ന്‍ ആ​ണ് എ​ട​യ്ക്കാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നില്‍ കീഴടങ്ങിയത്.

ഇ​യാ​ളെ പൊ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. കൊ​ല​പാ​ത​കം, സ്ഫോ​ട​ക​വ​സ്തു കൈ​കാ​ര്യം ചെ​യ്യ​ൽ എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. മി​ഥു​ന​ട​ക്കം നാ​ലു​പേ​ർ​ക്ക് ബോ​ബേ​റി​ൽ നേ​രി​ട്ട് പ​ങ്കു​ള്ള​താ​യി പൊ​ലീ​സ് കണ്ടെത്തിയിട്ടുണ്ട്.

ക​ട​യി​ൽ​നി​ന്ന് ഏ​റു​പ​ട​ക്കം വാ​ങ്ങി അ​തി​ല്‍ ഉ​ഗ്ര സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ള്‍ ചേ​ര്‍​ത്താ​ണ് നാ​ട​ന്‍ ബോം​ബു​ണ്ടാ​ക്കി​യ​ത്. അ​റ​സ്റ്റി​ലാ​യ അ​ക്ഷ‌​യി​നെ സംഭവസ്ഥലത്തെ​ത്തി​ച്ച് പൊ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ 30 പേ​രെ പൊ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ബോം​ബേ​റി​നെ​ക്കു​റി​ച്ച് അ​റി​യി​ല്ലാ​യി​രു​ന്നെ​ന്നും പ്ര​തി​ക​ൾ നാ​ലു​പേ​ർ മാ​ത്ര​മാ​ണെ​ന്നും പൊ​ലീ​സ് വ്യക്തമാക്കി.

eng­lish summary;Kannur Bomb attack: The main accused has surrendered

you may also like this video;

Exit mobile version