കാറിലുണ്ടായിരുന്ന കുപ്പിയില്‍ സൂക്ഷിച്ചിരുന്നത് പെട്രോള്‍ അല്ല വെള്ളമാണെന്ന് മരിച്ച റീഷയുടെ അച്ഛൻ വിശ്വനാഥൻ. മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസമാണ് കണ്ണൂർ ജില്ല ആശുപത്രിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും മരിച്ചത്.
പെട്രോൾ വാഹനത്തിൽ സൂക്ഷിക്കേണ്ട കാര്യമില്ല. കാറിന്റെ പിറകുവശത്തെ ക്യാമറ മാത്രമാണ് അധികമായി ഘടിപ്പിച്ചത്. സ്റ്റിയറിങ്ങിന്റെ ഭാഗത്തു നിന്നുണ്ടായ പുക നിമിഷം നേരം കൊണ്ട് കത്തി പടരുകയായിരുന്നുവെന്നും റീഷയുടെ അച്ഛൻ പറഞ്ഞു. കണ്ണൂർ ഫയർ സ്റ്റേഷൻ കഴിഞ്ഞു കുറച്ചു മുൻപോട്ടു എത്തിയപ്പോൾ എന്തോ മണം വരുന്നതായി പ്രജിത് പറഞ്ഞു. വണ്ടി ഓഫ് ചെയ്തിട്ട് സൈഡ് ആക്കെന്ന് ഞാൻ പറഞ്ഞപ്പോഴേയ്ക്കും സീറ്റനടിയിൽനിന്ന് തീ ആളിപ്പടരുകയായിരുന്നു.
ഉടൻ താൻ കാറിൽ നിന്ന് എടുത്തു ചാടിയതു കൊണ്ടാണ് പിറകിലുണ്ടായിരുന്ന മൂന്ന് പേരെ രക്ഷിക്കാനായത്. റീഷ ഇരുന്ന ഭാഗത്തെ ചില്ലു തകർത്തെങ്കിലും രണ്ടു പേരെയും രക്ഷിക്കാനിയില്ലെന്നും വിശ്വനാഥൻ പറഞ്ഞു. വിദഗ്ധ പരിശോധനയിൽ ഡ്രൈവിങ് സീറ്റിനടിയിൽ നിന്ന് ലഭിച്ച പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ ആയിരുന്നെന്ന പ്രചാരണത്തിനാണ് മറുപടി.
English Summary: kannur car fire accident response of reesha father
You may also like this video