Site iconSite icon Janayugom Online

കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ( മൂന്ന് ) പ്രവര്‍ത്തനം തുടങ്ങി

കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (മൂന്ന്) പ്രവർത്തനം തുടങ്ങി. ജില്ലാ കുടുംബ കോടതി ജഡ്‌ജി ആർ എൽ ബൈജു ഉദ്ഘാടനം ചെയ്‌തു. കണ്ണപുരം, ചക്കരക്കല്ല് പൊലീസ് സ്‌റ്റേഷനുകളിലെയും മയ്യിൽ പൊലീസ് സ്റ്റേഷനിലെ ഒരുഭാഗവും ഉൾപ്പെട്ട കേസുകളാണ് കോടതിയുടെ അധികാരപരിധിയിൽപ്പെടുക.

ലേബർ കോടതി ജഡ്‌ജി പി എസ്‌ നിഷി, പോക്സോ സ്പെഷ്യൽ കോടതി ജഡ്‌ജി എം ജലജാറാണി, സബ് ജഡ്‌ജി എൻ രഘുനാഥ്, പ്രിൻസിപ്പൽ മുൻസിഫ് പി സുഷമ, അഡീഷനൽ മുൻസിഫ് സി മണികണ്ഠ‌ൻ, മജിസ്ട്രേറ്റുമാരായ മുഹമ്മദ് അലി ഷഹഷാദ്, പ്രീതി തമ്പാൻ, ബാർ കൗൺസിൽ അംഗം സി കെ രത്നാകരൻ, അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ കെ പി രാജേന്ദ്ര ബാബു, കെ പി പ്രീതാകുമാരി, കണ്ണൂർ ബാർ അസോസിയേഷൻ പ്രസിഡന്റ്‌ ഇ പി ഹംസക്കുട്ടി, സെക്രട്ടറി പി പ്രദീപൻ, വൈസ് പ്രസിഡന്റ്‌ കെ ബാബുരാജൻ, കസ്‌തൂരിദേവൻ എന്നിവർ സംസാരിച്ചു. 

Exit mobile version