Site iconSite icon Janayugom Online

9.5 കോടി രൂപയുടെ കള്ളനോട്ടുകളുമായി കണ്ണൂര്‍ സ്വദേശി പിടിയില്‍; കണ്ടെത്തിയത് നിരോധിച്ച 2000 രൂപയുടെ നോട്ടുകള്‍

കണ്ണൂര്‍ സ്വദേശി റാഷിദിന്റെ കാറില്‍ നിന്നും പിടിച്ചെടുത്തത് 9.5 കോടി രൂപയുടെ കള്ളനോട്ടുകള്‍. ദേശീയ അന്വേഷണ ഏജന്‍സിയും ആദായ നികുതി വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നോട്ടുകള്‍ പിടികൂടിയത്. നിരോധിച്ച 2000 രൂപയുടെ നോട്ടുകള്‍ ആണ് പിടികൂടിയത്. പ്രതിയെ അന്വേഷണസംഘം ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു.

റാഷിദിന്റെ ഹവാല ബന്ധങ്ങളും വിദേശ ഇടപാടുകളെയും സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹവാല ഇടപാടുകള്‍ നടക്കുന്നുണ്ടെന്നത് സംബന്ധിച്ച് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന്, പുരം പ്രകാശം റോഡിലെ വ്യവസായിയുടെ വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് റാഷിദിനെക്കുറിച്ചുള്ള വിവരങ്ങള്‍ ആദായനികുതി വകുപ്പിന് ലഭിച്ചത്. വ്യവസായിയുടെ വീട്ടില്‍ നിന്നും രേഖകളില്ലാത്ത 50 ലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് എന്‍ഐഎ അന്വേഷണത്തിന്റെ ഭാഗമായത്.

Exit mobile version