Site iconSite icon Janayugom Online

കണ്ണൂര്‍ അജ്ഞാത മൃഗം മൂന്ന് ആടുകളെ ആക്രമിച്ച് കൊ ന്നു

കണ്ണൂര്‍ കുടിയാന്മലയിലെ മലയോരമേഖലയില്‍ പുലി ഭീതി. കഴിഞ്ഞ ദിവസം രാത്രിയില്‍ വലിയ അരീക്കമല ചോലങ്കരി ബിനോയിയുടെ വീട്ടിലെ തൊഴുത്തില്‍ നിന്നിരുന്ന മൂന്ന് ആടുകളെയാണ് അജ്ഞാത മൃഗം ആക്രമിച്ചു കൊന്നത്. പുലി ആക്രമിച്ചതാകാം എന്ന ഭീതിയിലാണ് നാട്ടുകാര്‍.

ദിവസങ്ങള്‍ക്ക് മുന്‍പ് ഇവിടെ പുലി ഇറങ്ങിയിരുന്നു. ഇത് തന്നെയാകാം ആടുകളെ ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തുള്ള ടാപ്പിംഗ് തൊഴിലാളികളും കര്‍ഷകരും ഭീതിയിലാണ്. വനത്തിനോട് ചേര്‍ന്ന് കാടിന് സമാനമായി കാടു പിടിച്ചുകിടക്കുന്ന സ്ഥലം വെട്ടിതെളിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ പറഞ്ഞു.പുലിക്ക് പുറമേ കാട്ടുപന്നി, കുരങ്ങന്‍,മയില്‍ എന്നിവയുടെ ശല്യവും നാട്ടുകാര്‍ നേരിടുന്നുണ്ട്. കാടിറങ്ങി ജനവാസകേന്ദ്രങ്ങളില്‍ വന്യമൃഗങ്ങള്‍ ഭീതി പടര്‍ത്തുന്ന സാഹചര്യം ഒഴിവാക്കണം. ഇതിനാവശ്യമായ ക്രമീകരണം ഒരുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Exit mobile version