Site iconSite icon Janayugom Online

കണ്ണൂര്‍ വിസി: സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍ നിയമനം റദ്ദാക്കിയ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം സുപ്രീം കോടതി റദ്ദാക്കിയ ഉത്തരവിനെതിരെയാണ് സംസ്ഥാനം വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്.

ഗോപിനാഥിന്റെ യോഗ്യത സംബന്ധിച്ച് കോടതിക്ക് പോലും സംശയം ഉണ്ടായിരുന്നില്ല. ഹര്‍ജിക്കാര്‍ മുന്നോട്ടു വയ്ക്കാത്ത കാരണങ്ങള്‍ ഉയര്‍ത്തിയാണ് നിയമനം റദ്ദാക്കി കോടതി ഉത്തരവ് ഇറക്കിയത്. നിയമന രീതിയിലും കോടതി വിയോജിപ്പ് ഉന്നയിച്ചില്ല. വിധി രാഷ്ട്രീയ തര്‍ക്ക വിതര്‍ക്കങ്ങള്‍ക്ക് കാരണമായി. കോടതി വിധിയിലൂടെ പുറത്താക്കപ്പെട്ട ഗോപിനാഥിന്റെ മികവുകള്‍ അക്കമിട്ട് നിരത്തുന്ന ഹര്‍ജിയില്‍ അദ്ദേഹത്തെ പുറത്താക്കാനുള്ള വിധി സംസ്ഥാനങ്ങളോട് മുന്‍വിധിയോടെയുള്ള ഉത്തരവാണെന്നും കടുത്ത അനീതിയാണ് ഇതുവഴി സംസ്ഥാനങ്ങള്‍ക്ക് ഉണ്ടായതെന്നും ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സ്റ്റാന്‍ഡിങ്ങ് കൗണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

Eng­lish Sum­ma­ry: Kan­nur VC: State Gov­ern­ment in Supreme Court

You may also like this video

Exit mobile version