കണ്ണൂര്‍, വയനാട് ജില്ലകളെ ചുരമില്ലാതെ ബന്ധിപ്പിക്കുന്ന കൊട്ടിയൂര്‍ — അമ്പായത്തോട് — തലപ്പുഴ 44-ാം മൈല്‍ റോഡ് നിര്‍മിക്കണമെന്ന
ആവശ്യം ശക്തം. ഇതേത്തുടര്‍ന്ന് ഇരു ജില്ലകളിലെയും ജനപ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രാഥമിക ആലോചനായോഗം ഇന്നു രാവിലെ 11നു കൊട്ടിയൂര്‍ പഞ്ചായത്ത് ഓഫിസില്‍ നടത്തും.
മാനന്തവാടി നഗരസഭ, പേരാവൂര്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്തുകള്‍, തവിഞ്ഞാല്‍, കേളകം, കണിച്ചാര്‍, പേരാവൂര്‍, കൊട്ടിയൂര്‍ പഞ്ചായത്തുകളില്‍ നിന്നുള്ള ജനപ്രതിനിധികള്‍ പങ്കെടുക്കും. കൂടാതെ വിവിധ വകുപ്പ് പ്രതിനിധികള്‍, സാംസ്‌കാരിക, സാമുദായിക, സന്നദ്ധ സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കുമെന്ന് കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം അറിയിച്ചു. എംപിമാരായ പി സന്തോഷ്‌കുമാര്‍, പ്രിയങ്ക ഗാന്ധി, കെ സുധാകരന്‍, വി ശിവദാസന്‍, ജോണ്‍ ബ്രിട്ടാസ് എന്നിവരുടെയും മന്ത്രി ഒ ആര്‍ കേളു, സണ്ണി ജോസഫ് എംഎല്‍എ എന്നിവരുടെയും പ്രതിനിധികളെത്തും.

