Site iconSite icon Janayugom Online

കപിൽ സിബൽ കോൺഗ്രസ് വിട്ട് സമാജ് വാദി പാർട്ടിയിൽ ചേർന്നു

മുതിർന്ന കോൺഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ കപിൽ സിബൽ കോൺഗ്രസ് വിട്ട് സമാജ് വാദി പാർട്ടിയിൽ ചേർന്നു. പിന്നാലെ രാജ്യസഭയിലേക്കുള്ള എസ്‌പി സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക സമർപ്പിച്ചു. അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം.സിബൽ എസ്‌പിയിൽ ചേരാൻപോകുന്നു എന്ന അഭ്യുഹങ്ങൾ പരന്നെങ്കിലും വാർത്ത സ്ഥിരീകരിച്ചിരുന്നില്ല.

എന്നാൽ രാജ്യസഭ സീറ്റിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാൻ അഖിലേഷിനൊപ്പം എത്തിയതോടെ പാർട്ടി പ്രവേശം സ്ഥിരീകരിക്കുകയായിരുന്നു. കോൺഗ്രസിലെ തിരുത്തൽ വാദി സംഘത്തിൽപ്പെട്ട കപിൽ സിബൽ ദീർഘനാളായി നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുകയായിരുന്നു. കോൺഗ്രസ് പുനരുജ്ജീവനം ലക്ഷ്യം വെച്ച് രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന ചിന്തൻ ശിബിരിലും സിബൽ പങ്കെടുത്തിരുന്നില്ല.സമാജ്വാദി പാർട്ടി(എസ്‌പി) അധ്യക്ഷൻ അഖിലേഷ് യാദവുമായി കപിൽ സിബൽ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. സമാജ്വാദി പാർട്ടിക്ക് ഉത്തർപ്രദേശിൽനിന്ന് മൂന്ന് സീറ്റുകളുണ്ട്.

നേരത്തേ കപിൽ സിബലും സംസ്ഥാനത്തുനിന്നുള്ള രാജ്യസഭാംഗമായിരുന്നു.എന്നാൽ കോൺഗ്രസിന് ഇത്തവണ കാര്യമായ പ്രതീക്ഷയില്ല. മാത്രമല്ല നിരന്തരം കോൺഗ്രസിനെ വിമർശിച്ചുകൊണ്ടിരിക്കുന്ന കപിൽ സിബലുമായി ഇനി സന്ധിയില്ലെന്ന വ്യക്തമായ സൂചന കോൺഗ്രസ് നേതൃത്വം നൽകിക്കഴിഞ്ഞു.കപിൽ സിബലിനെ ഉൾപ്പെടുത്താതെയായിരുന്നു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നടചത്തിയ സമവായ ചർച്ചകളും. ഈ ഘട്ടത്തിലാണ് പാർട്ടി വിട്ട് എസ് പിയിൽ ചേരാൻ കബിൽ സിബൽ തീരുമാനിച്ചത്.

Eng­lish Sum­ma­ry: Kapil Sibal left the Con­gress and joined the Sama­jwa­di Party

You may also like this video:

Exit mobile version