Site iconSite icon Janayugom Online

ആലപ്പുഴയില്‍ കാപ്പാ പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു

നിരവധി കേസുകളിൽ പ്രതിയായ മണ്ണഞ്ചേരി ഇരുപത്തിയൊന്നാം വാർഡിൽ പള്ളിവെളിയിൽ വീട്ടിൽ അണ്ണാച്ചി ഫൈസൽ എന്നു വിളിക്കുന്ന ഫൈസലിനെ (38) കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചു. ഒരു വർഷ കാലയളവിലേയ്ക്കാണ് ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവി മോഹനചന്ദ്രന്റെ ശുപാർശയിൽ ജില്ലാ കളക്ടർ അലക്സ് വർഗ്ഗീസാണ് കാപ്പാ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുന്നതിന് ഉത്തരവിട്ടത്. ജില്ലയിൽ വിവിധ സ്റ്റേഷനുകളിലായി കൊലപാതകം, നരഹത്യാശ്രമം, തുടങ്ങി വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഫൈസൽ.

Exit mobile version