ഷുഹൈബ് കൊലപാതക കേസ് പ്രതികളായ ആകാശ് തില്ലങ്കേരിക്കും ജിജോ തില്ലങ്കേരിക്കുമെതിരെ കാപ്പ ചുമത്തിയത് ശരിവെച്ച് ഹൈക്കോടതി. ഇരുവരുടേയും വാദങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി അറിയിച്ചു. സിപിഐഎം നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചതാണ് തങ്ങൾക്കെതിരായ നടപടിക്ക് കാരണമെന്നായിരുന്നു ഇരുവരുടേയും വാദം. എന്നാൽ സിപിഐഎം കേസിൽ കക്ഷിയല്ലെന്നും വാദങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ജസ്റ്റിസ് എ മുഹമ്മദ് മുഷാതാഖ്, ജസ്റ്റിസ് തോമസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കാപ്പ ചുമത്തിയത് ശരിവെച്ചത്. ആകാശ് തില്ലങ്കേരിയുടെ അച്ഛനും ജിജോ തില്ലങ്കേരിയുടെ ഭാര്യയുമാണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രതികളുടെ പേരിലുള്ള കുറ്റകൃത്യങ്ങളുടെ സ്വഭാവം കണക്കിലെടുമ്പോൾ അവരെ തടവിൽവെച്ചില്ലെങ്കിൽ കുറ്റകൃത്യം ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് ബെഞ്ച് നിരീക്ഷിച്ചു.
ഷുഹൈബ് വധക്കേസിൽ ഒന്നാം പ്രതിയായ ആകാശിന് മറ്റ് കേസുകളിൽ അകപ്പെടരുതെന്ന നിബന്ധനയോടെയായിരുന്നു ജാമ്യം അനുവദിച്ചത്. ഇതിനിടെ ഡിവൈഎഫ്ഐ നേതാവിനെ അപമാനിച്ചതുമായി ബന്ധപ്പെട്ട കേസിലും ആകാശ് പ്രതിയാവുകയായിരുന്നു.
English summary; Kappa: High Court says Akash and Jijo Tillankeri’s arguments cannot be accepted
you may also like this video;