Site iconSite icon Janayugom Online

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം; മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡി സഖ്യത്തിന് കരുത്തേകുന്നു

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കനത്ത പരാജയം ഏററുവാങ്ങിയതോടെ ദക്ഷിണേന്ത്യയില്‍ പാര്‍ട്ടി അധികാരത്തില്‍ ഇരുന്ന ഏക സംസ്ഥാനവും നഷ്ടമായിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ മഹാരാഷട്രയിലടക്കം ബിജെപി വിരുദ്ധ കക്ഷികള്‍ക്കുള്ള പ്രാധാന്യം ഏറുകയാണ്.

സാധാരണ പ്രവര്‍ത്തകര്‍ക്ക് ഉത്തേജനമായിരിക്കുകയാണ്.2024ലെ ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ മഹാരാഷട്രയിലെ ഭരണക്ഷിക്ക് കനത്ത വെല്ലവിളിയായിക്കും മഹാവികാസ് അഘാഡിയെന്ന് എന്‍സിപി നേതാവ് ജയന്ത് പാട്ടീല്‍ അഭിപ്രായപ്പെട്ടു.അടുത്ത തെര‍ഞ്ഞെടുപ്പില്‍ ചെറുകക്ഷികളെ ഉള്‍പ്പെടെ എംവിഎയുടെ ഭാഗമാക്കുമെന്നും എന്‍സിപി പ്രസിഡന്‍റ് ശരത് പവാറിന്‍റെ വസതിയായ സില്‍വര്‍ ഓക്കില്‍ നടന്ന എംവിഎ യോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് ജയന്ത് പാട്ടീല്‍അഭിപ്രായപ്പെട്ടത്.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശിവസേന (ഉദ്ദവ് പക്ഷം )എന്‍സിപി, കോണ്‍ഗ്രസ് എന്നീ കക്ഷികളുടെ നേതൃത്വത്തിലുള്ള എംവിഎ സീറ്റ് പങ്കിടല്‍ ഫോര്‍മൂല തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെപറ്റിയും ചര്‍ച്ച ചെയ്തു. കർണാടകയെപ്പോലെ മഹാരാഷ്ട്രയിലും എംവിഎ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുമെന്നും കൂടുതൽ കരുത്തോടെ പ്രവർത്തിക്കുമെന്നും പാട്ടീൽ പറഞ്ഞു.

മറ്റ് ചെറുപാർട്ടികളുമായി ചർച്ച നടത്താൻ എംവിഎ നേതാക്കൾ തീരുമാനിച്ചിട്ടുണ്ടെന്നും 2024‑ൽ രാജ്യത്ത് നിലവിലുള്ള ഭരണസംവിധാനത്തിൽ പ്രതിപക്ഷ ഐക്യം അവതരിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി എംവിഎയുടെ മൂന്ന് ഘടകകക്ഷികൾ യോഗം ചേർന്ന് സീറ്റ് പങ്കിടൽ ഫോർമുല തയ്യാറാക്കും. ഞങ്ങൾ സ്ഥിരതയോടെയും സാവധാനത്തിലും ആരംഭിക്കുകയാണ്,പാട്ടീൽ കൂട്ടിച്ചേർത്തു.

എംവിഎയുടെ വജ്രമൂത്ത് എന്ന പേരിൽ നിലവിൽ നിർത്തിവച്ചിരിക്കുന്ന പൊതുയോഗങ്ങൾ വേനൽച്ചൂട് കുറഞ്ഞതിന് ശേഷം പുനരാരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്നതിനാൽ റാലികൾ നിർത്തിവെച്ചിരിക്കുകയാണെന്നും ചൂട് കുറഞ്ഞാൽ റാലികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ റാലികൾ ജൂണിൽ സംഘടിപ്പിക്കാമെന്നും മഴ നേരത്തെ തുടങ്ങിയാൽ വീടിനുള്ളിൽ തന്നെ സംഘടിപ്പിക്കുമെന്നും പാട്ടീൽ പറഞ്ഞു.

Eng­lish Summary:
Kar­nata­ka assem­bly elec­tion result; Mahavikas Agha­di Alliance Strength­ens in Maharashtra

You may also like this video:

Exit mobile version