Site iconSite icon Janayugom Online

വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധിച്ച് കര്‍ണാടക

കർണാടകയിലെ സ്കൂളുകളില്‍ ഹിജാബ് ഉള്‍പ്പെടെയുള്ള ശിരോവസ്ത്രങ്ങള്‍ ധരിക്കുന്നതിന് നിരോധനം. വിദ്യാർത്ഥികൾ യൂണിഫോം നിർബന്ധമായും ധരിക്കണമെന്ന് നിഷ്ക്കര്‍ഷിക്കുന്ന കർണാടക വിദ്യാഭ്യാസ നിയമത്തിലെ 133(2) ഉപവകുപ്പ് പ്രാബല്യത്തില്‍ വരുത്തി സർക്കാർ ഉത്തരവിറക്കി. ഹിജാബിന് പകരം ഹിന്ദു സംഘടനകള്‍ നിര്‍ബന്ധിതമായി കാവി ഷാള്‍ വിദ്യാര്‍ത്ഥികളെ അണിയിക്കാന്‍ തുടങ്ങിയതിന് പിന്നാലെയാണ് നടപടി.

ഉഡുപ്പി, ചിക്‌മംഗളുരു ജില്ലകളിലെ ഏതാനും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിച്ചെത്തുന്ന മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. കുന്ദാപൂരിലെ ഭണ്ഡാർക്കേഴ്‌സ് ആർട്‌സ് ആന്റ് സയൻസ് ഡിഗ്രി കോളജില്‍ വിദ്യാര്‍ത്ഥികളുടെ സമരം തുടരുകയാണ്. ഇന്നലെ മുസ്‌ലിം ആണ്‍കുട്ടികളും സമരത്തില്‍ അണിചേര്‍ന്നു. അതേസമയം ഹിജാബിനെ പ്രതിരോധിക്കാൻ ഹിന്ദു വിദ്യാര്‍ത്ഥികളോട് കാവി ഷാൾ ധരിക്കാന്‍ ബജ്റംഗ്ദള്‍ നിര്‍ബന്ധിക്കുകയാണ്.

‘സമത്വത്തിനും അഖണ്ഡതയ്ക്കും പൊതു ക്രമത്തിനും ഭംഗം വരുത്തുന്ന’ വസ്ത്രങ്ങൾ സ്കൂളുകളില്‍ നിരോധിക്കുന്നതായി കർണാടക വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവില്‍ പറയുന്നു. സ്വകാര്യ സ്‌കൂൾ മാനേജ്‌മെന്റിന് അവർക്ക് ഇഷ്ടമുള്ള യൂണിഫോം തിരഞ്ഞെടുക്കാം. പ്രീ-യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കോളജ് വികസന സമിതിയോ പ്രീ-യൂണിവേഴ്‌സിറ്റി കോളജുകളിലെ അഡ്മിനിസ്‌ട്രേറ്റീവ് ബോർഡിന്റെ അപ്പീൽ കമ്മിറ്റിയോ തിരഞ്ഞെടുക്കുന്ന വസ്ത്രമാണ് വിദ്യാർത്ഥികൾ ധരിക്കേണ്ടതെന്നും ഉത്തരവിൽ പറയുന്നു. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി യൂണിഫോം തിരഞ്ഞെടുക്കാത്ത സാഹചര്യത്തിൽ സമത്വത്തിനും അഖണ്ഡതയ്ക്കും ഭംഗം വരുത്തുന്ന വസ്ത്രങ്ങൾ ധരിക്കരുതെന്നും ഉത്തരവിൽ പറയുന്നു.

eng­lish sum­ma­ry; Kar­nata­ka bans hijab in schools

you may also like this video;

Exit mobile version