കർണാടകയിൽ ഒമൈക്രോൺ കേസുകള്‍ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ന്യൂഇയർ ആഘോഷം നിരോധിച്ചു. ഡിസംബർ 30 മുതൽ ജനുവരി 2 വരെ സംസ്ഥാനത്ത് പാർട്ടികളോ ബഹുജന സമ്മേളനങ്ങളോ അനുവദിക്കില്ലെന്ന് കർണാടക സർക്കാർ അറിയിച്ചു.
ഒമൈക്രോൺ സാഹചര്യം വിലയിരുത്താന്‍ വിദഗ്ധരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് പുതുവത്സര ആഘോഷങ്ങൾക്ക് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മാധ്യമങ്ങളോട് പറഞ്ഞു.ഡിസംബർ 30 മുതൽ ജനുവരി 2 വരെ സംസ്ഥാനത്തുടനീളം പൊതുസ്ഥലങ്ങളിലും കൂട്ടംകൂടുന്നതിനും ക്ലബ്ബുകളിലും റസ്‌റ്റോറന്റുകളിലും നടത്തുന്ന ഡിജെ പാർട്ടികളും പരിപാടികളും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
english summary; Karnataka bans New Year celebrations
you may also like this video;