Site iconSite icon Janayugom Online

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാഷ്‌ട്രീയ ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ; ഡി കെ ശിവകുമാർ പകരക്കാരാനാകില്ലെന്നും മകൻ യതീന്ദ്ര സിദ്ധരാമയ്യ

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാഷ്‌ട്രീയ ജീവിതത്തിന്റെ അവസാന കാലത്താണെന്ന് മകൻ യതീന്ദ്ര സിദ്ധരാമയ്യ. എന്നാൽ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, സിദ്ധരാമയ്യയ്‌ക്ക് പകരകരാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സതീഷ് ജാർക്കിഹോളി യാകും സിദ്ധരാമയ്യയുടെ പകരക്കാരനാവുക. 

ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഉടനെ മുഖ്യമന്ത്രി ആകുമെന്ന ചർച്ചകൾക്കിടയിലാണ് യതീന്ദ്രയുടെ വിവാദ പരാമർശം. സിദ്ധരാമയ്യയുടെ പ്രത്യയശാസ്ത്രത്തോട് കൂറുള്ള ഒരാളെ കണ്ടെത്താന്‍ പ്രയാസമാണ്. ഒരു പുരോഗമന നേതാവ് എന്ന രീതിയില്‍ ദൗത്യം മുന്നോട്ട് കൊണ്ടുപോകാന്‍ ജാര്‍ക്കിഹോളിക്ക് കഴിയുമെന്നും പറഞ്ഞു. അതേസമയം മുഖ്യമന്ത്രിസ്ഥാനത്തിനായുള്ള മത്സരത്തില്‍ താന്‍ ഇല്ലെന്ന് ജാര്‍ക്കിഹോളി മുമ്പ് പറഞ്ഞിരുന്നു. 

Exit mobile version