Site iconSite icon Janayugom Online

ധർമസ്ഥല കേസ് എൻഐഎ അന്വേഷിക്കേണ്ടെന്ന് കർണാടക മുഖ്യമന്ത്രി

ധർമസ്ഥല കേസ് ദേശീയ അന്വേഷണ ഏജൻസി (എൻ‌.ഐ‌.എ) അന്വേഷിക്കണമെന്ന ആവശ്യം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തള്ളി. കേസ് ഇതിനകം തന്നെ സംസ്ഥാന പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐ‌ടി) അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദു, ജൈന സന്യാസിമാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

“ഞങ്ങൾ എസ്‌ഐടി രൂപവത്കരിച്ചു. അവർ പൊലീസാണ്. എൻഐഎയിൽ ആരൊക്കെയുണ്ട്? അവരും പൊലീസാണ്” ‑സിദ്ധരാമയ്യ പറഞ്ഞു. അതേസമയം, ധർമസ്ഥലയിൽ നടന്ന കൂട്ട ശവസംസ്കാരങ്ങൾ, തിരോധാനങ്ങൾ, സംശയാസ്പദമായ മരണങ്ങൾ എന്നിവ അന്വേഷിക്കുന്ന എസ്‌ഐ.ടിയുടെ പ്രവർത്തനം ദുർബലപ്പെടുത്താൻ സംഘടിത ശ്രമങ്ങൾ നടക്കുന്നതായി ആരോപണങ്ങളുണ്ട്. ഈ സാഹചര്യത്തിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കർണാടക ഹൈകോടതി ജഡ്ജിമാർക്ക് പരാതി നൽകി. “ലഞ്ച്മുക്ത കർണാടക നിർമണ വേദികെ” അംഗം രഘു ജനഗരെയാണ് കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസ് വിഭു ബഖ്രുവിന് ആ ആവശ്യം ഉന്നയിച്ച് കത്തയച്ചത്.

 

Exit mobile version