മുഖ്യമന്ത്രി കസേരക്ക് വേണ്ടി തര്‍ക്കം തീരാതെ കര്‍ണാടക കോണ്‍ഗ്രസ്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്താനിരിക്കെ സിദ്ധരാമയ്യ പക്ഷം വിട്ടുവീഴ്ചക്ക് ഇല്ലെന്നാണ് സൂചന. ഡികെ പക്ഷവും പരസ്യ പ്രസ്താവനകളുമായി സമ്മർദം ശക്തമാക്കുകയാണ്. മുര്യമന്ത്രി പദം തനിക്ക് അര്‍ഹതപ്പെട്ടതാണെന്ന് ഡി കെ ശിവകുമാര്‍ വീണ്ടും ഹൈക്കമാൻഡിനെ ഓര്‍മ്മിപ്പിക്കുകയാണ്.
അതേസമയം ശിവകുമാര്‍ തന്നെ പിൻതുണക്കുന്ന എംഎല്‍എമാരോട് പരസ്യ പ്രതികരണം പാടില്ലെന്ന കര്‍ശന മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ തന്റെ ഡല്‍ഹി സന്ദര്‍ശനവും പ്രിയങ്ക ഗാന്ധിയുമായിയുള്ള കൂടികാഴ്ചയും കര്‍ണാടകയിലെ രാഷ്ട്രീയ ചര്‍ച്ചകളല്ലെന്ന് അദ്ദേഹം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

