Site iconSite icon Janayugom Online

കോണ്‍ഗ്രസിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ കര്‍ണ്ണാടക കോടതിയുടെ ഉത്തരവ്

കോണ്‍ഗ്രസിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ കര്‍ണ്ണാടക കോടതിയുടെ ഉത്തരവ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി എംപി നയിക്കുന്ന ഭാരത് ജോഡോയാത്രയില്‍ കെജിഎഫ് 2 എന്ന ചിത്രത്തിലെ ഗാനം ഉപയോഗിച്ചുവെന്നാരോപിച്ചാണ് കോണ്‍ഗ്രസിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് താല്‍ക്കാലികമായി ബ്ലോക്ക് ചെയ്യാന്‍ ബംഗളൂരു കോടതി ഉത്തരവിട്ടത്. 

കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ പകര്‍പ്പവകാശ കേസാണ് ഫയല്‍ ചെയ്തത്. എംആര്‍ടി സംഗീതം കൈകാര്യം ചെയ്യുന്ന എം.നവീന്‍കുമാറാണ് രാഹുല്‍ഗാന്ധി ഉള്‍പ്പെടെ മൂന്നു കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതി നല്‍കിയത്.കഴിഞ്ഞമാസമായിരുന്നു ഭാരത് ജോഡോയാത്ര കര്‍ണ്ണാടകയില്‍ നടത്തിയത്.

ബംഗളൂരുവിലെ യശ്വന്ത്പുരിയില്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ അനുമതിയില്ലാതെ കെജിഎഫ്-2 ലെ ജനപ്രിയ ഗാനങ്ങള്‍ ഉപയോഗിച്ചുള്ള വീഡിയോകള്‍ പ്രദര്‍ശിപ്പിച്ചതായി കമ്പിനി പറയുന്നു. കേരളം,തമിഴ്നാട്, കര്‍ണ്ണാടക, ആന് ഡ്രാപ്രദേശ്,തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ഭാരത്ജോ‍‍ഡോ യാത്ര സഞ്ചരിച്ചു

Eng­lish Summary:
Kar­nata­ka court order to block Con­gress Twit­ter account

You may also like this video:

Exit mobile version