Site icon Janayugom Online

കര്‍ണാടക ഡിജിപി പ്രവീണ്‍സുദിനെ പുതിയ സിബിഐ ഡയറക്ടറായി നിയമിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോഡി,ചീഫ് ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഡ്,ലോക്സഭാ പ്രതിപക്ഷനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരടങ്ങുന്ന മൂന്നംഗ പാനലാണ് പ്രവീണിനെ സിബിഐ ഡയറക്ടറായി തീരുമാനിച്ചത്.

കര്‍ണാടകയിലെ 1986 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് പ്രവീണ്‍ , മൂന്നു വര്‍ഷം മുമ്പാണ് സംസ്ഥാന ഡിജിപിയായി ചുമതലയേറ്റത്. ഹിമാചല്‍ പ്രദേശ് സ്വദേശിയാണ് പ്രവീണ്‍. ഐൈടി ഡല്‍ഹിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്നു. 2024 മെയ് മാസത്തില്‍ വിരമിക്കേണ്ടിയിരുന്ന അദ്ദേഹത്തിന് രണ്ട് വര്‍ഷ കാലാവധി കൂടി ലഭിക്കുകയായിരുന്നു .

നിലവിലെ സിബിഐ ഡയറക്ടര്‍ സുബോദ് കുമാര്‍ സ്ഥാനമൊഴിഞ്ഞതിന് ശേഷം മെയ് 25 പ്രവീണ്‍ ചുമതലയേല്‍ക്കുക. മുതിര്‍ന്ന മൂന്ന് ഐപിഎസ് ഓഫീസര്‍മാരില്‍ നിന്നുമാണ് പ്രവീണിനെ തെരഞ്ഞെടുത്തത്.

മധ്യപ്രദേശ് ഡിജിപി സുധീര്‍ സക്സേ ‚കേന്ദ്ര ഫയര്‍ സര്‍വീസസ് മേധാവി താജ് ഹസന്‍ എന്നിവരായിരുന്നു പട്ടികയില്‍ പ്രവീണിന് പുറമേ ഉണ്ടായിരുന്നത്, നേരത്തെ പിസിസി പ്രസിഡന്റ് ഡി കെ ശിവകുമാറുമായി ബന്ധപ്പെട്ടുള്ള പ്രവീണിന്‍റെ നീക്കങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു

Eng­lish Summary:
Kar­nata­ka DGP Praveen­sud appoint­ed as new CBI director

You may also like this video:

Exit mobile version