ബംഗളൂരുവിലെ ശിവാജിനഗർ മെട്രോ സ്റ്റേഷന് സെന്റ് മേരിയുടെ പേര് നൽകുമെന്ന് കർണാടക സർക്കാർ. കന്യാമറിയത്തിന്‍റെ പേര് നൽകാനുള്ള നിർദ്ദേശം കേന്ദ്രത്തിന് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു. ഈ പ്രഖ്യാപനം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ബംഗളൂരു മെട്രോ സംവിധാനം സ്വപ്നം കണ്ട കന്നഡ നടൻ ശങ്കർ നാഗിനെ സർക്കാർ മറന്നു എന്നും അദ്ദേഹത്തെ അവഗണിക്കുന്നത് അനീതിയാണെന്നും വിമർശകർ ചൂണ്ടിക്കാട്ടി. എന്നാൽ, ശിവാജിനഗർ എം എൽ എ റിസ്‌വാൻ അർഷാദ് സർക്കാരിൻറെ ഈ നീക്കത്തെ ന്യായീകരിച്ചു. 250 വർഷം പഴക്കമുള്ള സെന്റ് മേരീസ് ബസിലിക്ക പ്രദേശം ഒരു പ്രധാനപ്പെട്ട കേന്ദ്രമാണെന്നും ആയിരക്കണക്കിന് ആളുകൾ ഇവിടെയെത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശിവാജിനഗർ മെട്രോ സ്റ്റേഷന് സെന്റ് മേരിയുടെ പേരിടാൻ ഒരുങ്ങി കര്‍ണാടക സര്‍ക്കാര്‍

