Site icon Janayugom Online

തെരഞ്ഞെടുപ്പ് റെയ്‌ഡ്: നിര്‍ണായക വിധിയുമായി കർണാടക ഹൈക്കോടതി

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് റെയ്‌ഡുകൾ നടത്താനോ വസ്തുക്കൾ പിടിച്ചെടുക്കാനോ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് അധികാരമില്ലെന്ന് കർണാടക ഹൈക്കോടതി. റിട്ടേണിങ് ഓഫിസർക്കും തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം പരിശോധനയ്ക്ക് അധികാരമുണ്ട്.

എന്നാൽ ഔദ്യോഗികമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇത്തരത്തിൽ പരിശോധനകൾ നടത്തരുത്. കർണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത്. ബംഗളൂരു ശിവാജി നഗറിലെ ഒരു സാമൂഹ്യപ്രവർത്തകൻ നൽകിയ ഹർജിയിലാണ് വിധി. മാർച്ച് 19ന് ഹർജിക്കാരന്റെ വസതിയിൽ നിന്ന് അരിച്ചാക്കുകൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. മാർച്ച് 29നാണ് കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

Eng­lish Sum­ma­ry: kar­nata­ka high court against pre raid by election
You may also like this video

Exit mobile version