Site iconSite icon Janayugom Online

വിവാഹം മൃഗീയ വാസനകള്‍ക്കുള്ള ലൈസന്‍സല്ലെന്ന് കര്‍ണാടക ഹൈക്കോടതി

വൈവാഹിക ബലാത്സംഗത്തിനെതിരെ നിര്‍ണായക വിധി പ്രഖ്യാപനം നടത്തി കര്‍ണാടക ഹൈക്കോടതി. വിവാഹം എന്നത് പുരുഷന്റെ മൃഗീയവാസനകള്‍ക്കുള്ള ലൈസന്‍സല്ലെന്നും ഭാര്യ ഭര്‍ത്താവിന്റെ ലൈംഗിക അടിമയല്ലെന്നും കോടതി പറഞ്ഞു.

സെഷൻസ് കോടതി വിധിക്കെതിരെ ഭർത്താവ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ പരാമർശം. കേസിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. ഒരു ഭർത്താവ് നടത്തുന്ന പീഡനത്തിന് ഭാര്യയെ തളർത്താൻ സാധിക്കും. അതിന് മനഃശാസ്ത്രപരവും മാനസികമായും പല മാനങ്ങളുണ്ട്.- ഹൈക്കോടതി കൂട്ടിച്ചേർത്തു.

പീഡനം ചെയ്തവർക്കെതിരെ കേസെടുക്കുമ്പോൾ പരാതിക്കാരിയുടെ ഭർത്താവാണെന്ന വാദം കോടതിയിൽ നിലനിൽക്കില്ല. പുരുഷന് സ്ത്രീകൾക്കെതിരെ എന്തും ചെയ്യാമെന്ന സ്വാതന്ത്ര്യം ഉറപ്പാക്കാനല്ല വിവാഹം കഴിക്കേണ്ടത്. പങ്കാളിയുടെ സമ്മതമില്ലാതെ ഭർത്താവ് ലൈംഗികമായി ഉപദ്രവിച്ചത് ഗാർഹിക പീഡനത്തിന്റെയും ബലാത്സംഗത്തിന്റെയും പരിധിയിൽ വരുമെന്നും കോടതി വ്യക്തമാക്കി.

Eng­lish Sum­ma­ry: Kar­nata­ka High Court rules mar­riage is not a license to do anything

You may like this video also

Exit mobile version