പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നതും, അധിക്ഷേപകരമായ വാക്കുകള്‍ ഉപയോഗിക്കുന്നതും രാജ്യദ്രോഹ കുറ്റമായി കാണാനാകില്ലെന്ന് കര്‍ണാടക ഹൈക്കോടതി.
സര്‍ക്കാരിനെതിരെ ക്രിയാത്മകമായ വിമര്‍ശനം അനുവദനീയമാണെന്നും കോടതി വ്യക്തമാക്കി. സംസ്ഥാനത്തെ ബിദറിലുള്ള ഷഹീന്‍ സ്ക്കൂള്‍ മനേജ്മെന്‍റ് അംഗങ്ങള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ പൊലീസ് നടപടി റദ്ദാക്കിയ ഉത്തരവിലായിരുന്നു ജസ്റ്റീസ് ഹേമന്ത് ചന്ദന്‍ഗൗഡറിന്‍റെ നിരീക്ഷണം.
പ്രധാനമന്ത്രിയെ ചെരുപ്പ്കൊണ്ട് അടിക്കണമെന്ന തരത്തിലുള്ള അധിക്ഷേപ പരാമര്‍ങ്ങള്‍ അപകീര്‍ത്തികരവും നിരുത്തരവാദപരവുമാണ്. എന്നാല്‍ സര്‍ക്കാരിനെതിരെ ക്രിയാത്മകമായ വിമര്‍ശനം അനുവദനീയമാണ്. ഭരണഘടനാപരമായ അധികാര കേന്ദ്രങ്ങളില്‍ ഉളളവര്‍ നയപരമായ തീരുമാനമെടുക്കുമ്പോള്‍ ഒരു വിഭാഗം ആളുകള്‍ക്ക് എതിര്‍പ്പുണ്ടാകാം. എങ്കിലും അവരെ അപമാനിക്കാന്‍ പാടില്ല ജസ്റ്റീസ് ഹേമന്ദ് ചന്ദന്‍ ഗൗഡര്‍ പറഞു.
English Summary:
Karnataka High Court says that criticizing the Prime Minister is not a crime of sedition
You may also like this video: