ഹിജാബ് വിവാദത്തില്‍ കര്‍ണാടക ഹൈക്കോടതിയുടെ വിധി നാളെ. രാവിലെ 10.30 ന് ചീഫ് ജസ്റ്റിസ് ഋതുരാജ് അവാസ്തി അധ്യക്ഷനായ ബഞ്ചാണ് വിധി പറയുക. 11 ദിവസത്തെ തുടര്‍ച്ചയായ വാദം കേള്‍ക്കലിന് ശേഷം ഫെബ്രുവരി 25‑ന് കേസ് വിധി പറയാന്‍ മാറ്റിവെച്ചതായിരുന്നു. വിദ്യാര്‍ത്ഥികള്‍ നല്‍കിയ വിവിധ ഹര്‍ജികളിലാണ് മൂന്നംഗ ബഞ്ച് വിധി പറയുന്നത്.
ഹിജാബ് വിവാദത്തില്‍ വിധി വരുന്നതുമായി ബന്ധപ്പെട്ട് ബംഗളുരു നഗരത്തില്‍ ഒരാഴ്ചത്തേയ്ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രതിഷേധങ്ങള്‍, ആഹ്ലാദ പ്രകടനങ്ങള്‍, കൂടി ചേരലുകള്‍ എന്നിവ വിലക്കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ ഒന്നും വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. യൂണിഫോം സംബന്ധിച്ച് പൂര്‍ണ സ്വാതന്ത്ര്യം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
English summary; Karnataka High Court to rule tomorrow on hijab controversy
You may also like this video;