കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി. കര്‍ണാടക അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) ഹൈക്കോടതി പിരിച്ചുവിട്ടു. പൊതുപ്രവർത്തകർക്കെതിരായ എല്ലാ അഴിമതി കേസുകളും അന്വേഷിക്കാൻ കർണാടക ലോകായുക്ത പൊലീസില്‍ നിക്ഷിപ്തമായിരുന്ന അധികാരം പിൻവലിച്ച് 2016ാണ് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ അഴിമതി വിരുദ്ധ ബ്യൂറോ രൂപീകരിക്കാനുള്ള തീരുമാനമെടുത്തത്.
1988ലെ അഴിമതി നിരോധന നിയമപ്രകാരമുള്ള അഴിമതിക്കേസുകളുടെ അന്വേഷണ ചുമതല 1984ലെ കർണാടക ലോകായുക്ത നിയമത്തിന്റെ പരിധിയിൽ വരുമ്പോൾ എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ സംസ്ഥാന സർക്കാർ എസിബി രൂപീകരിക്കുന്നത് നീതീകരിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. അഴിമതിക്കേസുകൾ അന്വേഷിക്കാനുള്ള കർണാടക ലോകായുക്ത പൊലീസിനുള്ള അധികാരം പുനഃസ്ഥാപിക്കുകയും ചെയ്തു. എസിബി നിര്‍ത്തലാക്കി, ഇവിടുത്തെ എല്ലാ കേസുകളും ജീവനക്കാരെയും കർണാടക ലോകായുക്തയിലേക്ക് മാറ്റാനും നിര്‍ദ്ദേശം നല്‍കി.
English Summary:Karnataka highcourt dissolves anti corruption bureau
You may also like this video