Site icon Janayugom Online

കര്‍ണാടകയില്‍ ക്ഷേത്ര മേളകളില്‍ മുസ്ലിം വ്യാപാരികള്‍ക്ക് നിരോധനം

കർണാടകയുടെ പല ഭാഗങ്ങളിലും ക്ഷേത്ര മേളകളില്‍ മുസ്ലിം വ്യാപാരികള്‍ക്ക് നിരോധനം. മുസ്ലിം വ്യാപാരികള്‍ക്ക് വാർഷിക മേളകളിൽ സ്റ്റാളുകൾ തുറക്കുന്നതിനാണ് ക്ഷേത്ര അധികാരികൾ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

വർഷങ്ങളായി മുസ്ലീങ്ങൾ ഈ മേളകളിൽ സ്റ്റാളുകൾ നടത്തുന്നതായി റിപ്പോർട്ടുണ്ട്. സംസ്ഥാനത്തെ സ്‌കൂളുകളിലും കോളജുകളിലും ഹിജാബ് നിരോധനം ശരിവച്ച കർണാടക ഹൈക്കോടതി വിധിയിൽ പ്രതിഷേധിച്ച് നിരവധി മുസ്‌ലിംകൾ കടകളടച്ച് പ്രതിഷേധിച്ചിരുന്നു. ഇതേതുടര്‍ന്ന് മുസ്ലിം സമുദായത്തിൽ നിന്നുള്ള വ്യാപാരികളുടെ പങ്കാളിത്തത്തോട് ഹിന്ദുത്വ സംഘടനകൾ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.

eng­lish sum­ma­ry; Kar­nata­ka: Mus­lim traders banned from hav­ing stalls at sev­er­al tem­ple fairs

you may also like this video;

Exit mobile version