Site iconSite icon Janayugom Online

മദനിയെ കേരളത്തിലേക്ക് പോകാന്‍ അനുവദിക്കരുതെന്ന് കര്‍ണാടകം

ബംഗളൂരു സ്ഫോടനകേസിലെ പ്രതിയായ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യ വ്യവസ്ഥയില്‍ ഇളവനുവദിച്ച് കേരളത്തിലേക്ക് പോകാന്‍ അനുവദിക്കരുതെന്ന് കര്‍ണാടക ഭീകരവിരദ്ധ സെല്‍.

രാജ്യത്തിന്‍റെ സുരക്ഷെയെയും, അഖണ്ഡതയെയും ബാധിക്കുന്ന കേസിലെ പ്രതിയാണ് മദനിയെന്നും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ കര്‍ണാട സര്‍ക്കാര്‍ വ്യക്തമാക്കി.കര്‍ണാടക ഭീകര വിരുദ്ധ സെല്‍ അസി. കമ്മീഷണര്‍ ഡോ.സുമീത് ആണ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. 

ജാമ്യവ്യവസ്ഥയില്‍ ഇളവനുവദിച്ചാല്‍ മദനി ഒളിവില്‍ പോകാന്‍ സാധ്യതയുണ്ട്.കേസില്‍ ഇനിയും പിടികിട്ടാനുള്ള ആറ് പ്രതികളില്‍ മദനിയുമായി ബന്ധപ്പെടുകയും വിവരങ്ങള്‍ ശേഖരിക്കുകയും സാക്ഷികളെ ഭീഷിണിപ്പെടുത്തുകയും ചെയ്യാന്‍ സാധ്യതയുണ്ടെന്നും കര്‍ണാടക ഭീകര വിരദ്ധ സെല്‍ സുപ്രീം കോടതയില്‍ ഫയല്‍ ചെയ്ത സത്യവാങ് മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വിചാരണപൂര്‍ത്തിയായെങ്കില്‍ കേസിലെ പ്രതിയായഅബ്ദുള്‍ നാസര്‍ മദനിക്ക് കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കിക്കൂടെയെന്ന് സുപ്രീം കോടതി നേരത്തെ ആരാഞ്ഞിരുന്നു. മദനിയുടെ ആവശ്യം വ്യാഴാഴ്ച സുപ്രീം കോടതി പരിഗണിക്കും

Eng­lish Summary:Karnataka not to allow Madani to go to Kerala

You may also like this video:

Exit mobile version