Site icon Janayugom Online

കര്‍ണാടക മതപരിവര്‍ത്തന നിരോധന ബില്‍; ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു

കര്‍ണാടക നിയമസഭ പാസാക്കിയ മതപരിവര്‍ത്തന നിരോധന ബില്ലിന് ഗവര്‍ണര്‍ താവാര്‍ ചന്ത് ഗെലോട്ട് അനുമതി നല്‍കി. കഴിഞ്ഞ ഡിസംബറിലാണ് മതസ്വാതന്ത്ര്യത്തിനുള്ള അവകാശ സംരക്ഷണ ബില്‍ കര്‍ണാടക നിയമസഭ പാസാക്കിയത്. അടുത്ത നിയമസഭ സെഷനില്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ പാസായതിന് ശേഷം മാത്രമേ നിയമം പ്രബല്യത്തില്‍ വരു.

സഭാസമ്മേളനം നീട്ടിവച്ച സാഹചര്യത്തിലാണ് ദിവസങ്ങള്‍ക്ക് മുന്‍പ് ബസവരാജ് ബൊമ്മയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സിന് അനുമതി നല്‍കിയത്.

പുതിയ നിയമപ്രകാരം നിർബന്ധിത പരിവർത്തനം നടത്തിയാൽ അഞ്ചു വർഷം തടവുശിക്ഷയും 25,000 രൂപ പിഴയും ചുമത്തും. ചെറിയ കുട്ടികളെയും സ്ത്രീകളെയും എസ്‌സി/എസ്ടി വിഭാഗക്കാരെയും മതംമാറ്റിയാൽ മൂന്നുമുതൽ 10 വർഷം വരെ തടവുശിക്ഷയും 50,000 രൂപ പിഴയും ലഭിക്കും. കൂട്ട മതപരിവർത്തനം നടത്തിയാൽ പത്തു വർഷം വരെ തടവും ഒരു ലക്ഷം വരെ പിഴയുമാണ് നിയമത്തിൽ പറയുന്നത്.

Eng­lish summary;Karnataka Pro­hi­bi­tion of Con­ver­sion Bill; The ordi­nance was signed by the Governor

You may also like this video;

Exit mobile version