Site iconSite icon Janayugom Online

കോവിഡ് നിയന്ത്രണം കര്‍ശ്ശനമാക്കി കര്‍ണാടക; അതിര്‍ത്തിയില്‍ വാഹന പരിശോധന ‚കൂടുതല്‍ പൊലീസിനെ നിയോഗിച്ചു

കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശ്ശനമാക്കി കർണാടക. കോവിഡ് നിയന്ത്രണം ശക്തിപ്പെടുത്തിയതേടെ, തലപ്പാടി അതിർത്തിയിൽ വാഹനപരിശോധനയ്ക്കായി കൂടുതൽ പൊലീസിനേയും ആരോഗ്യ പ്രവർത്തകരേയും നിയോഗിച്ചു. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിലും നിലവിൽ തലപ്പാടിയിൽ നിന്ന് കർണാടകയിലേക്ക് ആളുകളെ കടത്തിവിടുന്നുണ്ട്. 

നേരത്തെ കർണാടക നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ കേരളത്തിൽ നിന്നുള്ള ബസ് സർവീസ് അനുവദിച്ചിരുന്നില്ല. എന്നാൽ നിലവിൽ കേരളത്തിൽ നിന്നുള്ള ബസുകൾക്ക് നിയന്ത്രണമില്ല. കർണാടകയുമായി അതിർത്തി പങ്കിടുന്ന വയനാട്ടിലെ ബാവ്‍ലി, മുത്തങ്ങ, തോൽപ്പെട്ടി ചെക്ക്പോസ്റ്റുകളിലും കർശന പരിശോധന തുടരുകയാണ്. ഇവിടെ നിന്നും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് അതിർത്തി കടത്തിവിടുന്നത്.
eng­lish summary;Karnataka tight­ens restrictions
you may also like this video;

Exit mobile version