Site iconSite icon Janayugom Online

കാര്‍ത്തി ചിദംബരത്തിന് മുന്‍‌കൂര്‍ ജാമ്യമില്ല

വിസാ തട്ടിപ്പുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ പി ചിദംബരത്തിന്റെ മകനും കോണ്‍ഗ്രസ് എംപിയുമായ കാര്‍ത്തി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യം തള്ളി.

263 ചൈനീസ് പൗരന്മാര്‍ക്ക് ഇന്ത്യന്‍ വിസ ലഭ്യമാക്കാന്‍ 50 ലക്ഷം കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് കാര്‍ത്തി ചിദംബരത്തിനെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ്.

ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഹര്‍ജി തള്ളിയത്. കാര്‍ത്തിയുടെ വിശ്വസ്തന്‍ എസ് ഭാസ്‌കര്‍ രാമന്‍, മറ്റൊരു കൂട്ടുപ്രതി വികാസ് മഖാരിയ എന്നിവര്‍ക്കും മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിട്ടുണ്ട്.

Eng­lish sum­ma­ry; Karthi Chi­dambaram has no antic­i­pa­to­ry bail

You may also like this video;

YouTube video player
Exit mobile version