Site iconSite icon Janayugom Online

ചൈനീസ് പൗരന്മാര്‍ക്ക് വിസ ലഭ്യമാക്കാന്‍ കൈക്കൂലി വാങ്ങി: കാര്‍ത്തി ചിദംബരത്തിന്റെ അടുത്ത സുഹൃത്തിനെ സിബിഐ അറസ്റ്റ് ചെയ്തു

റെയ്ഡ് നടത്തി മണിക്കൂറുകള്‍ക്കകം മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ അടുത്ത സുഹൃത്തും അറസ്റ്റിലായി. എസ് ഭാസ്‌കര്‍ രാമനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. 263 ചൈനീസ് പൗരന്മാര്‍ക്ക് ഇന്ത്യന്‍ വിസ ലഭ്യമാക്കാന്‍ 50 ലക്ഷം രൂപ ഭാസ്കര്‍ രാമന്‍ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് അറസ്റ്റ്. ചൊവ്വാഴ്ച രാത്രി വൈകിയാണ് അറസ്റ്റ് നടന്നത്.

പി ചിദംബരത്തിന്റേയും മകന്‍ കാര്‍ത്തി ചിദംബരത്തിന്റേയും വിവിധയിടങ്ങളിലെ വസതികളിലും ഓഫിസുകളിലുമായി സിബിഐ റെയ്ഡ് പുരോഗമിക്കുകയാണ്. ഭാസ്കര്‍ രാമന്‍ അന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്തതായും സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭാസ്കര്‍ രാമനെ ഉടനെ കോടതിയില്‍ ഹാജരാക്കുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. അഴിമതി കേസുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെയും മകന്‍ കാര്‍ത്തി ചിദംബരത്തിന്റെയും വസതികളില്‍ സിബിഐ റെയ്ഡ് നടത്തിയത്.

Eng­lish Sum­ma­ry: Karthi Chi­dambaram’s close friend arrest­ed by CBI for accept­ing bribe to get visa for Chi­nese nationals

You may like this video also

Exit mobile version