Site icon Janayugom Online

കാര്‍ത്തികേയ ശര്‍മയുടെ ആസ്തി 390.63 കോടി

ഹരിയാനയില്‍ ബിജെപി പിന്തുണയോടെ രാജ്യസഭയിലേക്ക് മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി കാര്‍ത്തികേയ ശര്‍മയുടെ ആസ്തി 390.63 കോടി. ഇദ്ദേഹത്തിനെതിരെ മൂന്ന് വണ്ടിച്ചെക്ക് കേസുകളുമുണ്ടെന്ന് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ വ്യക്തമാകുന്നു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ അജയ് മാക്കന് 26.31 കോടി രൂപയുടെയും മുന്‍ മന്ത്രി കൂടിയായ ബിജെപിയുടെ കൃഷ്ണന്‍ ലാല്‍ പന്‍വറിന് 4.38 കോടി രൂപയുടെയും സ്വത്തുവകകളാണുള്ളത്.

മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ വെനോഡ് ശര്‍മയുടെ മകനാണ് 41കാരനായ കാര്‍ത്തികേയ. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ട് പ്രകാരമുള്ള മൂന്ന് ചെക്ക് കേസുകളില്‍ രണ്ടെണ്ണത്തില്‍ ആറ് മാസം വീതം തടവ് ശിക്ഷയും 7.25 ലക്ഷം രൂപ പിഴയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മൂന്ന് കേസുകളിലുമുള്ള അപ്പീലുകള്‍ ഇപ്പോഴും മുംബൈ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ്.

ഓറിയന്റ് ക്രാഫ്റ്റ് ഇന്‍ഷുറന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്, ഗുഡ് മോണിങ് ഇന്ത്യ മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, ഇന്‍ഡി മീഡിയ കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, ഡയറക്ട് ടിവി പ്രൈവറ്റ് ലിമിറ്റഡ്, ഇന്‍ഫര്‍മേഷന്‍ ടിവി പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുള്‍പ്പെടെ നിരവധി സ്ഥാപനങ്ങളിലായാണ് കാര്‍ത്തികേയ ശര്‍മയുടെ ആസ്തികളുള്ളത്. മറ്റ് രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയും ക്രിമിനല്‍ കേസുകളൊന്നും നിലവിലില്ലെന്ന് സത്യവാങ്മൂലങ്ങള്‍ വ്യക്തമാക്കുന്നു.

Eng­lish summary;Karthikeyan Shar­ma has assets worth Rs 390.63 crore

You may also like this video;

Exit mobile version