2011ൽ 263 ചൈനീസ് പൗരന്മാർക്ക് വിസ അനുവദിച്ചതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ചോദ്യം ചെയ്യുന്നതിനായി കോൺഗ്രസ് എംപി കാർത്തി ചിദംബരത്തിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചു.
ഈയാഴ്ച ന്യൂഡൽഹിയിലെ ഓഫീസിൽ ഹാജരാകാന്‍ സമന്‍സില്‍ ആവശ്യപ്പെടുന്നു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം കാര്‍ത്തിയെ ചോദ്യം ചെയ്യുകയും വസതിയില്‍ സിബിഐ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. കൂടാതെ കേസില്‍ ഭാസ്‌കരരാമനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഐഎൻഎക്‌സ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കാർത്തി ചിദംബരത്തിന്റെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നേരത്തെ പിടിച്ചെടുത്തിരുന്നു. 11.04 കോടിരൂപയുടെ സ്വത്തുക്കളാണ് ഇ.ഡി പിടിച്ചെടുത്തത്. മുൻ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിന്റെ മകനും ശിവഗംഗയിൽ നിന്നുള്ള കോൺഗ്രസ് എം.പിയുമാണ് കാർത്തി.
English Summary: Karti Chidambaram summoned in money laundering case
You may also like this video