Site iconSite icon Janayugom Online

കരുണാപുരം ഗ്രാമപഞ്ചായത്തിലെ കോണ്‍ഗ്രസ്-എന്‍ഡിഎ ഭരണം അവിശ്വാസത്തിലൂടെ താഴെയിറക്കി എല്‍ഡിഎഫ്

അവിശ്വാസത്തില്‍ പതറി കരുണാപുരം ഗ്രാമപഞ്ചായത്ത് ഭരണസമിതി. കോണ്‍ഗ്രസ്-എന്‍ഡിഎ സംഖ്യകക്ഷികളുടെ ഭരണമാണ് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം വിജയിച്ചതിനെ തുടര്‍ന്ന് വീണത്. കോണ്‍ഗ്രസിലെ ശോഭനാമ്മ ഗോപിനാഥന്‍ അവിശ്വാസ പ്രമേയത്തിന് അനുകൂലിച്ച് വോട്ട് ചെയ്തതോടെയാണ് ഭൂരിപക്ഷം നഷ്ടമായത്. കോണ്‍ഗ്രസിന്റെ മിനി പ്രിന്‍സും പ്രസിഡന്റും, ബിഡിജെസ്-ലെ പി ആര്‍ ബിനു വൈസ്് പ്രസിഡന്റുമായുള്ള 17 മാസത്തെ ഭരണമാണ് അവസാനിച്ചത്.

എല്‍ഡിഎഫ്-എട്ട്, യൂഡിഎഫ്-എട്ട്, എന്‍ഡിഎ‑ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില. 17 അംഗങ്ങളുളള് കരുണാപുരം ഗ്രാമപഞ്ചായത്തിലെ ഒന്‍പത് അംഗങ്ങള്‍ അവിശ്വാസത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. എല്‍ഡിഎഫ് നല്‍കിയ അവിശ്വാസപ്രമേയ ചര്‍ച്ചക്കായി രാവിലെ 10.30ന്് കരുണാപുരം ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഒന്‍പത് അംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. ഭരണകക്ഷിയംഗങ്ങളായ ഏട്ട് അംഗങ്ങള്‍ എത്തിയില്ല. കോറം തികഞ്ഞതിനെ തുടര്‍ന്ന് റിട്ടേണിംഗ് ഓഫീസര്‍ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഹെബി മാത്യു പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കുകയായിരുന്നു.

Eng­lish Sum­ma­ry: Karuna­pu­ram Gram Panchayat
You may also like this video

Exit mobile version